saritha nair complaint against abdullakuty


Reviewed by:
Rating:
4
On March 12, 2014
Last modified:March 24, 2014

Summary:

saritha nair complaint against abdullakuty

saritha nair complaint against abdullakuty. സരിതയുടെ പരാതിയുടെ പ്രസക്ത ഭാഗങ്ങൾ

കണ്ണൂര്‍ എംഎല്‍എ (സിറ്റിംഗ്‌) ആയ അബ്‌ദുള്ളക്കുട്ടി 2012 ല്‍ എന്റെ ഔദ്യോഗിക നമ്പറായ 86XXXXXX ല്‍ വിളിച്ചിരുന്നു. എന്റെ നമ്പര്‍ അദ്ദേഹത്തിന്‌ ഒരു രാഷ്‌ട്രീയ സുഹൃത്ത്‌ നല്‍കിയതാണെന്ന്‌ എന്നോട്‌ പറഞ്ഞിരുന്നു. സോളാര്‍ പ്രജക്‌ടുകളുമായി ബന്ധപ്പെട്ടാണ്‌ വിളിക്കുന്നതെന്നാണ്‌ എന്നോട്‌ പറഞ്ഞത്‌. സോളാര്‍ പവറിനെപ്പറ്റി എന്നോട്‌ വിശദമാക്കുവാന്‍ പറഞ്ഞു. ഞാന്‍ അതേപ്പറ്റി അദ്ദേഹത്തിന്റെ സംശയത്തിന്‌ മറുപടി നല്‍കി. അതിന്‌ ശേഷം തുടരെത്തുടരെ എന്റെ മേല്‍പ്പറഞ്ഞ നമ്പരിലും എന്റെ സഹപ്രവര്‍ത്തകരുടെ നമ്പരിലും എന്നെ വിളിച്ചിരുന്നു. മിക്ക ഫോണ്‍കോളുകളിലും ഒരു അസാധാരണത്വം കാണിച്ചിരുന്നു. വളരെ അടുപ്പമുള്ളവരോട്‌ സംസാരിക്കുന്ന പോലെ നീ എന്നാണ്‌ സംബാധന ചെയ്‌തിരുന്നത്‌. അതില്‍ എനിക്ക്‌ സംശയം തോന്നിയിരുന്നു എങ്കിലും അദ്ദേഹം ഒരു എംഎല്‍എ ആയതു കൊണ്ടും വ്യത്യസ്‌തമായ കള്‍ച്ചറുകള്‍ പ്രകടിപ്പിക്കുന്നതാവാമെന്ന്‌ വിശ്വസിച്ചു. എന്നെ സംബന്ധിച്ച്‌ എന്റെ ഔദ്യോഗികമായ കാര്യങ്ങള്‍ക്കായിരുന്നു മുന്‍ഗണന. പക്ഷേ ഒരു എം.എല്‍.എ ചായ കുടിച്ചോ എന്തുകഴിച്ചു എന്നൊക്കെ തരംതാണ ലവലില്‍ നേരിട്ട്‌ കാണുക പോലും ചെയ്യാത്ത എന്നോട്‌ ചോദിക്കുന്നതില്‍ എനിക്ക്‌ അരോചകം തോന്നിയിരുന്നു.

അതിന്‌ ശേഷം പ്രജക്‌ടുമായി ബന്ധപ്പെട്ട്‌ അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലത്തില്‍ ഒരു ഫീസിബിലിറ്റി സ്‌റ്റഡിക്ക്‌ വേണ്ടി എന്നെ നേരിട്ട്‌ വിളിച്ചു കണ്ണൂരിലേക്ക് വരുവാന്‍ ആവശ്യപ്പെട്ടു. രണ്ടാഴ്‌ചയ്‌ക്കകം വരാം എന്ന എന്റെ മറുപടി അദ്ദേഹത്തെ തൃപ്‌തനാക്കിയില്ല. എത്രയും വേഗം വരണമെന്ന്‌ പല പ്രാവശ്യം വിളിച്ച്‌ നിര്‍ബ്ബന്ധിച്ചിരുന്നു. എന്നും ഫോണ്‍ വിളിച്ച്‌ എന്നാണ്‌ വരുന്നതെന്ന്‌ ചോദിച്ചിരുന്നു. സര്‍ ഇത്രയ്‌ക്ക് ടെന്‍ഷനാകണ്ട ഞാന്‍ എത്തിക്കോളാമെന്ന്‌ മറുപടി പറഞ്ഞു. നിരന്തരമായ ഫോണ്‍കോളുകളും നിര്‍ബ്ബന്ധവും പിന്നെ എന്റെ കമ്പനിയുടെ കാര്യവുമായതിനാല്‍ ഞാന്‍ കണ്ണൂര്‍ക്ക്‌ പോകുകയും അദ്ദേഹത്തെ ആദ്യമായി നേരിട്ട്‌ കാണുകയും ചെയ്‌തു. സോളാര്‍ സ്‌ട്രീറ്റ്‌ ലൈറ്റുകള്‍ 1 കെഡബ്ലിയൂ-2 കെ ഡബ്ലിയൂ, സോളാര്‍ പവര്‍ പ്രോജക്‌ടുകള്‍ എന്നിവ സ്‌ഥാപിക്കുന്ന പ്രോജക്‌ട് ചെയ്യാമെന്ന്‌ അദ്ദേഹം വിശ്വാസം തന്ന്‌ സംസാരിച്ചു. ഏകദേശം അര മണിക്കൂര്‍ സമയം അവിടെ ചിലവഴിച്ചിരുന്നു.

അന്ന്‌ എന്റെ ശരീരത്തിന്റെ ഷേയ്‌പ്പിനെ പറ്റിയും ബോഡി കളറിനെ പറ്റിയുമൊക്കെ സംസാരിച്ചു.

എന്റെ ജോലിയുടെ സ്വഭാവം അനുസരിച്ച്‌ പല സ്വഭാവങ്ങളിലുള്ള ആള്‍ക്കാരുമായി ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്‌. കണ്ടില്ല, കേട്ടില്ല എന്ന്‌ വെയ്‌ക്കാതെ ഒരു രക്ഷയുമുണ്ടായിരുന്നില്ല. പക്ഷേ അബ്‌ദുള്ളക്കുട്ടി എംഎല്‍എ യുടെ ഭാഗത്തു നിന്നും ഇത്ര മോശമായ പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഞാന്‍ എന്റെ പ്രൊജക്‌ട് നടക്കുമെന്ന വിശ്വാസം അദ്ദേഹം തന്നത്‌ കൊണ്ട്‌ അദ്ദേഹത്തിന്റെ മോശമായ പ്രതികരണങ്ങള്‍ക്ക്‌ ഞാന്‍ റീയാക്‌ട് ചെയ്‌തില്ല. അദ്ദേഹം സ്വാധീനമുള്ള ഒരു രാഷ്‌ട്രീയനേതാവ്‌ എന്ന ചിന്തയും എനിക്കുണ്ടായിരുന്നു.

പക്ഷേ തുടരെയുള്ള ഫോണ്‍വിളികള്‍ (നേരില്‍ക്കണ്ട ശേഷം) സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. അപ്പോള്‍ അദ്ദേഹം ”നേരിട്ടു കണ്ടാലും പ്രൊജക്‌ടിനെപ്പറ്റി സംസാരിക്കുവാന്‍ സാധിക്കുകയുള്ളു. ലക്ഷ്‌മിക്ക്‌ താല്‍പ്പര്യമില്ല എന്റെ സൗഹൃദം എന്നെനിക്ക്‌ മനസ്സിലായി. അതുകൊണ്ട്‌ ഒരു തെറ്റും ഞാന്‍ പറയുകയോ ചെയ്യുകയോ ഇല്ല” എന്നു പറഞ്ഞു. കണ്ണൂരില്‍ വെച്ച്‌ നേരിട്ട്‌ കണ്ടപ്പോള്‍ എന്റെ ഔദ്യോഗിക നമ്പര്‍ എപ്പോഴും ബിസിയാണ്‌ എന്ന്‌ പറഞ്ഞു എന്റെ പേഴ്‌സണല്‍ നമ്പറായ 94XXXXXX വാങ്ങിയിരുന്നു. അദ്ദേഹം എന്നെ പല നമ്പറുകളില്‍ നിന്നും വിളിച്ചിട്ടുണ്ടെങ്കിലും 94XXXXXXX എന്ന നമ്പരില്‍ നിന്നും കൂടുതലായി വിളിക്കുകയും എസ്‌എംഎസ്‌ അയയ്‌ക്കുകയും ചെയ്‌തിരുന്നു. ഒന്നുരണ്ടാഴ്‌ച പ്രശ്‌നങ്ങളൊന്നുമില്ലാതെ കടന്നുപോയി. നിയമസഭാസമ്മേളനം നടക്കുന്ന ഒരു ദിവസം ഇദ്ദേഹം എന്നെ ഫോണില്‍ വിളിച്ച്‌ പെട്ടെന്ന്‌ തന്നെ പ്രജക്‌ട് ചെയ്യണം, ലക്ഷ്‌മി ബാക്കിയെല്ലാം മറന്നേക്കു. എന്റെ മണ്ഡലത്തിന്‌ വേണ്ടി ഈ വര്‍ഷം തന്നെ ഈ പ്രജക്‌ട് ചെയ്യണം. നിയമസഭ തീരുന്നതിന്‌ മുമ്പ്‌ റിപ്പോര്‍ട്ട്‌ ശരിയാക്കണം.

നേരത്തേ പറഞ്ഞതില്‍ നിന്നും വ്യത്യസ്‌തമായി പ്രജക്‌ടിന്റെ കപ്പാസിറ്റി വർധിപ്പിക്കണമെന്നും അതിനാല്‍ മസ്‌ക്കറ്റ്‌ ഹോട്ടലില്‍ വരാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. മടിച്ചു സംസാരിച്ചപ്പോള്‍ ഇവിടെ ഒരു കോണ്‍ഫറന്‍സ്‌ ആണെന്നും നിരവധി പേര്‍ ഉണ്ടെന്നും പറഞ്ഞു. അതിന്‍ പ്രകാരം ഞാനും ഡ്രൈവറും കൂടെ മസ്‌ക്കറ്റ്‌ ഹോട്ടലില്‍ പോകുകയും കാര്‍ പാര്‍ക്കിംഗ്‌ സ്‌പേസില്‍ ഇട്ട്‌ കാറില്‍ ഡ്രൈവര്‍ വെയ്‌റ്റ് ചെയ്യാന്‍ പറഞ്ഞിട്ട്‌ ഞാന്‍ റിസപ്‌ഷനില്‍ ചെല്ലുകയും അദ്ദേഹത്തെ ഫോണില്‍ കോണ്ടാക്‌ട് ചെയ്‌തതിന്‍ പ്രകാരം റിസപ്‌ഷനില്‍ നിന്നും ലിഫ്‌റ്റ് വഴി ഒന്നാം നിലയിലെ വലതുവശത്തെ രണ്ടാം റൂമില്‍ വരുവാന്‍ ആവശ്യപ്പെട്ടു. അവിടെ ആരൊക്കെയുണ്ടെന്ന എന്റെ ചോദ്യത്തിന്‌ ഇവിടെ എന്റെ പി എ സ്‌റ്റാഫ്‌സും കാണുവാന്‍ വന്നവരുമുണ്ട്‌. അധികം താമസമില്ലെന്ന്‌ പറഞ്ഞു. അങ്ങിനെ ആദ്യം തന്നെ കാണാമെന്ന ഉറപ്പില്‍ ഞാന്‍ അവിടെ ചെല്ലുകയും ചെയ്‌തു. ഡോര്‍ നോക്ക്‌ ചെയ്‌തപ്പോള്‍ അബ്‌ദുള്ളക്കുട്ടി തന്നെയാണ്‌ ഡോര്‍ തുറന്ന്‌ അകത്തേക്ക്‌ കയറ്റിയിരുത്തിയത്‌. അവിടെ ആരേയും ഞാന്‍ കണ്ടില്ല. അപ്പോള്‍ ഖദര്‍ ഷര്‍ട്ടിട്ട ഒരാള്‍ (പേരറിയില്ല) കയറി വരികയും സര്‍, ഫുഡ്‌ കഴിച്ചിട്ട്‌ വരാമെന്ന്‌ പറഞ്ഞ്‌ പോകുകയും ചെയ്‌തു.

ഇവിടെ ആരും തന്നെ ഇല്ലല്ലോ എന്ന എന്റെ ചോദ്യത്തിന്‌ ഫുഡ്‌ കഴിക്കുവാന്‍ പോയതാണെന്ന്‌ പറഞ്ഞു. പ്രൊജക്‌ടിനെപ്പറ്റി സംസാരിക്കുവാന്‍ വേണ്ടി ഞാന്‍ എന്തു മാറ്റമാണ്‌ റിപ്പോര്‍ട്ടില്‍ സാര്‍ ഉദ്ദേശിക്കുന്നത്‌ എന്ന്‌ ചോദിച്ചപ്പോള്‍, പ്രൊജക്‌ട് അവിടെ നില്‍ക്കട്ടെ ഇയാള്‍ എന്റെ ഒരു ഡ്രീമാണെന്ന്‌ പറഞ്ഞുകൊണ്ട്‌ അടുത്തേക്ക്‌ വിളിക്കുകയും സോഫയില്‍ ഇരുന്ന എന്റെ തോളിലേക്ക്‌ രണ്ടുകൈകള്‍ കൊണ്ട്‌ ബലമായി പിടിച്ച്‌ ഉമ്മവെയ്‌ക്കുവാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ ഒന്നുകൂടി ബലം പ്രയോഗിക്കുകയും എന്റെ ലിപ്‌സ് കടിച്ചുനോവിക്കാന്‍ ശ്രമിച്ചു.

അതിന്‌ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന എന്റെ സാരി സേഫ്‌റ്റിപിന്‍ ഉള്‍പ്പെടെ വലിച്ചുപറിക്കുകയും വല്ലാത്ത ഒരു ബലപ്രയോഗത്തോടെ അവിടുത്തെ ബെഡിലേക്ക്‌ വലിച്ചിടുകയും ചെയ്‌തു. അതിന്‌ ശേഷം എഴുന്നേല്‍ക്കാന്‍ ആരംഭിച്ച എന്നെ ചീത്തവാക്കുകള്‍ കൊണ്ട്‌ വഴക്കുപറഞ്ഞു. എന്റെ അമ്മയേയും മരിച്ചുപോയ എന്റെ അച്‌ഛനേയും വരെ ചീത്ത പറഞ്ഞു. അതിന്‌ ശേഷം ബ്‌ളൗസിനുള്ളില്‍ കൂടി കൈകടത്തി എന്റെ ബ്രെയ്സറിൽ പിടിച്ച്‌ വേദനിപ്പിക്കുകയും ബ്ലൗസ്‌ വലിച്ചൂരാന്‍ ശ്രമിക്കുകയും ചെയ്‌തു. തടഞ്ഞപ്പോള്‍ എന്റെ കയ്യില്‍ കടിച്ചു. എന്റെ സമ്മതമില്ലാതെ തന്നെ എന്റെ ശരീരത്തിലേക്ക്‌ അയാള്‍ സെക്ഷ്വല്‍ ഇന്റര്‍കോഴ്‌സ് ചെയ്‌തു. ബലമായി എന്റെ ശരീരത്തിനുള്ളില്‍ അയാളുടെ പെനിസ്‌ പ്രവേശിപ്പിക്കുന്നതിന്‌ മുമ്പേ അയാള്‍ എന്റെ വെസ്‌റ്റ് ഊരാന്‍ ശ്രമിച്ചിരുന്നു. തുടയില്‍ അയാളുടെ നഖം കൊണ്ട്‌ മുറിഞ്ഞിരുന്നു. അയാള്‍ ഈ ശ്രമങ്ങള്‍ ബലമായി നടത്തുന്നതിനിടയില്‍ ഞാന്‍ അയാളെ മാന്തുവാനും കടിക്കുവാനും ശ്രമം നടത്തിയിരുന്നു. പക്ഷേ അയാള്‍ ബലപ്രയോഗം നടത്തിയതിനാല്‍ എനിക്ക്‌ രക്ഷപെടുവാന്‍ സാധിച്ചില്ല. അയാളുടെ ഉദ്ദേശം സാധിച്ചു കിട്ടിയതിന്‌ ശേഷം എന്നോട്‌ ഡ്രസ്‌ നേരെയിടാനും ആരോടെങ്കിലും പറയാനാണ്‌ ഉദ്ദേശമെങ്കില്‍ വേണ്ടാന്നും പറഞ്ഞു. അയാള്‍ പിന്നീട്‌ ആരേയോ ഫോണ്‍ ചെയ്യുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ കിട്ടിയ അവസരത്തില്‍ ഞാന്‍ അവിടെ നിന്നും ഇറങ്ങുകയായിരുന്നു.

ഈ സംഭവത്തിന്‌ ശേഷവും അബ്‌ദുള്ളക്കൂട്ടി എന്നെ ഇനിയും വേണമെന്ന്‌ പറഞ്ഞ്‌ ഫോണ്‍ വിളിച്ചിട്ടുണ്ട്‌. അതേ ആവശ്യം പറഞ്ഞ്‌ എംഎല്‍എ ഹോസ്‌റ്റലിലേക്കും വിളിച്ചിട്ടുണ്ട്‌. പക്ഷേ ഞാന്‍ പിന്നീട്‌ പോയില്ല. എന്റെ ഫോണ്‍കോളിലെ ഡീറ്റൈയ്‌ലിലേക്ക്‌ പോയാല്‍ വിശദവിവരങ്ങള്‍ ലഭിക്കും. പോലീസ്‌ കേസെടുത്തതിന്‍ പ്രകാരം 2013 ജൂണ്‍ 2 ന്‌ ഞാന്‍ അറസ്‌റ്റിലാകുന്ന ദിവസം വരെ എന്നെ സെക്‌ഷ്വൽ ഇന്റര്‍കോഴ്‌സിന്‌ ക്ഷണിച്ചുകൊണ്ടുള്ള എസ്‌എംഎസുകള്‍ വന്നിരുന്നു. ഞാന്‍ എംഎല്‍എയുടെ ഫോണ്‍കോളുകള്‍ അറ്റന്റ്‌ ചെയ്യാത്ത സന്ദര്‍ഭത്തിലാണ്‌ എസ്‌എംഎസുകള്‍ വന്നിരുന്നത്‌.

4. പെരുമ്പാവൂര്‍ ഡിവൈഎസ്‌പി ഓഫീസില്‍ അറസ്‌റ്റിലയാതിന്‌ ശേഷം കസ്‌റ്റഡിയില്‍ ഇരുന്നപ്പോള്‍ (2-6-2013 റ്റു 3-6-2013 ) എന്റെ ഫോണിലേക്ക്‌ അബ്‌ദുള്ളക്കുട്ടി എംഎല്‍എ പോലീസിനോട്‌ എന്റെ ഒരു കാര്യവും പറയരുതെന്ന്‌ പറഞ്ഞ്‌ എസ്‌എംഎസ്‌ അയച്ചിരുന്നു. എന്റെ അഡ്വക്കേറ്റായ ഫെനി ബാലകൃഷ്‌ണന്റെ 944XXXXX എന്ന നമ്പരിലേയ്‌ക്ക് അബ്‌ദുള്ളക്കുട്ടി വിളിക്കുകയും സരിതയോട്‌ എന്റെ പേര്‌ പറയരുതെന്നും ആ സംഭവത്തെപ്പറ്റി ഒന്നും സംസാരിക്കരുതെന്നും പറഞ്ഞു. ഏത്‌ സംഭവത്തെപ്പറ്റി എന്ന്‌ ചോദിച്ചപ്പോള്‍ മസ്‌ക്കറ്റ്‌ എന്ന്‌ പറഞ്ഞാല്‍ ഒള്‍ക്കറിയാം എന്നാണ്‌ പറഞ്ഞത്‌.
ജാമ്യം കിട്ടി ജയിലില്‍ നിന്ന്‌ ഇറങ്ങിയതിന്‌ ശേഷവും അബ്‌ദുള്ളക്കുട്ടിയുടെ ആളുകള്‍ സരിത എംഎല്‍എയെപ്പറ്റി പറഞ്ഞാല്‍ പിന്നെ സംസാരിക്കാനുണ്ടാവില്ലാന്ന്‌ എന്റെ അഡ്വക്കേറ്റിനെ വിളിച്ച്‌ സംസാരിച്ചു. ഫെനി ബാലകൃഷ്‌ണന്റെ നമ്പരിലാണ്‌ വിളിച്ചത്‌.
ജിവന്‍ പോയാലും ഇനി കേരളത്തിലെ ഒരു സ്‌ത്രീക്കും അബ്‌ദുള്ളക്കുട്ടിയില്‍ നിന്നും എനിക്കുണ്ടായ അനുഭവം ഉണ്ടാകരുതെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ മാസത്തിനുള്ളില്‍ ജയിലില്‍ ആയതിനാലാണ്‌ എനിക്ക്‌ അബ്‌ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരെപരാതി കൊടുക്കുവാന്‍ സാധിക്കാതിരുന്നത്‌. ആയതിനാല്‍ ടി താങ്കള്‍ക്കെതിരെ നടപടി എടുക്കണമെന്നും എനിക്ക്‌ നീതി തരണമെന്നും താഴ്‌മയായി അഭ്യര്‍ത്ഥിക്കുന്നു.

എന്ന്‌
വിധേയപൂര്‍വ്വം
സരിത എസ്‌ നായര്‍
10.03.2013
തിരുവനന്തപുരം

saritha nair complaint against abdullakuty

Leave a Reply

avatar
  Subscribe  
Notify of